Skip to main content

വനിതാ പോളിയില്‍ സ്‌പോട്ട് അഡ്മിഷന്‍

    പയ്യന്നൂര്‍ ഗവ. റസിഡന്റ് വനിതാ പോളിടെക്‌നിക് കോളേജിലെ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15 ന് കോളേജില്‍ നടക്കും. കേരളത്തിലെ ഏതെങ്കിലും പോളിടെക്‌നിക് കോളേജില്‍  അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും പങ്കെടുക്കാം.  അര്‍ഹരായ വിദ്യാര്‍ഥിനികള്‍ രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍/അഡ്മിഷന്‍ സ്ലിപ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 9 നും 11.30 നും ഇടയില്‍ കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9447953128, 9496846109.

date