Skip to main content

ഇടുക്കി എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

 

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍  പുരസ്‌കാരത്തിന്  ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അര്‍ഹനായി. 2022 ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത് . കോഴിക്കോട് പേരാമ്പ്ര എ.എസ്.പി ആയിരിക്കെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട  സംഘം, ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി വധിച്ച കേസിലെ കുറ്റാന്വേഷണ മികവിനാണ്  അംഗീകാരം.   കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും  2018 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനുമാണ് . നവംബര്‍ 14 ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ എ എസ് പി യായും, കെ എ പി 4 ബറ്റാലിയന്‍ കമാന്‍ഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്്.  എസ്.പിക്ക് പുറമെ ജില്ലയില്‍ നിന്ന്   ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നുള്ള നാല് പേര്‍ ഉള്‍പ്പടെ ആകെ  9 ഉദ്യോഗസ്ഥര്‍ക്ക്   ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിലഭിച്ചു.

date