Skip to main content

കാര്‍ഷികസംരംഭകത്വ പാഠശാലയുടെ ആറാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കാര്‍ഷിക മേഖലയിലെ നവസംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സായ  കാര്‍ഷിക സംരംഭകത്വ പാഠശാലയുടെ ആറാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്  കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലന പരിപാടി നടത്തുന്നത്. ഹയര്‍സെക്കന്‍ഡറിയാണ്  അടിസ്ഥാന യോഗ്യത.   ഫെബ്രുവരി 19 മുതല്‍ 24 വരെയാണ് പരിശീലനം.
കാര്‍ഷിക സംരംഭക മേഖലയിലെ സാധ്യതകള്‍, സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍ അക്കൗണ്ടിംഗ് രീതികള്‍, സംരംഭകര്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍, സംരംഭകത്വ നൈപുണ്യ വികസനം, സംരംഭകത്വ വികസന പ്രോജക്ടുകള്‍ രൂപീകരിക്കല്‍, വിപണന തന്ത്രങ്ങള്‍  തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.  വിദഗ്ദരുടെ   ക്ലാസുകള്‍,  പ്രായോഗിക പരിശീലനം, സംരംഭകരുമായി സംവാദം,  കൃഷിയിടസന്ദര്‍ശനം എന്നിവ പരിശീലനത്തില്‍   ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരിശീലനാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള കാര്‍ഷിക മേഖലയില്‍ തുടര്‍ പരിശീലനവും  കാര്‍ഷിക സര്‍വകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും.  കോഴ്സ് ഫീ 5000 രൂപയാണ്.  പരിശീലനാര്‍ഥികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 14. കൂടുതല്‍ വിവരങ്ങള്‍ക്ക്  04872371104.

date