Skip to main content

തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടിയായി ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പ്  

 

കുടുംബശ്രീ, കേരള യുവജന ക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ (കെഡിസ്‌ക്) തൊഴില്‍ അന്വേഷകരെ ഡി.ഡബ്ല്യൂ.എം.എസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റെപ് അപ്പ് ക്യാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ ഇതുവരെ 27015 തൊഴില്‍ അന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. 18 നും 40 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച തൊഴില്‍ ഡി.ഡബ്ല്യൂ.എം.എസ് മുഖേന നേടാന്‍ കഴിയും. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ മേഖലകളിലായി തൊഴില്‍ നേടിയത് 649 പേരാണ്. താത്പര്യമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇ-മെയില്‍, ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. വ്യക്തിപരമായ വിവരങ്ങള്‍, യോഗ്യത, അഭിരുചി, താത്പര്യമുള്ള ജോലി എന്നീ വിവരങ്ങളാണ് ഡി.ഡബ്ല്യൂ.എം.എസില്‍ നല്‍കേണ്ടത്. പേഴ്‌സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയിനിങ്, കരിയര്‍ കൗണ്‍സിലിംഗ്, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, കരിയര്‍ സപ്പോര്‍ട്ടിങ് സര്‍വിസുകള്‍ ഓണ്‍ലൈനായും അസാപ്പിന്റെ വര്‍ക്ക് റെയ്ഡിനെസ്സ് പ്രോഗ്രാം ഓഫ്‌ലൈനായും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.

 

date