Skip to main content

ഒഴലപ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

ചിറ്റൂര്‍ താലൂക്കിലെ ഒഴലപ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശിഗന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ഒമ്പതാം വാര്‍ഡ് അംഗം ആര്‍. ബിന്ദു, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date