Skip to main content

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുകള്‍-ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ ബജറ്റ് അവതരിപ്പിച്ചു. പ്ലാന്‍ ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷന്‍ വിഹിതം, ഹെല്‍ത്ത് ഗ്രാന്‍ഡ്, സംയുക്ത പദ്ധതികളായി ലഭിക്കുന്ന വിഹിതം, ലോണ്‍, എം.ജി.എന്‍.ആര്‍.ജി.എസ് ഫണ്ട് തുടങ്ങി എല്ലാ ഫണ്ടുകളും ഉള്‍പ്പെടെ ആകെ പ്രതീക്ഷിത വരവ് 13,64,95,857 രൂപയും പ്രതീക്ഷിത ചെലവ് 13,45,41,500 രൂപയുമാണ്. നീക്കിയിരിപ്പ് 19,54,357 രൂപ.
കാര്‍ഷിക മേഖലയില്‍ 63,72,440 രൂപ, വനിതാ വികസനത്തിനായി 10,46,240 രൂപ, പട്ടികജാതി വികസനത്തിനായി 63,22,000 രൂപ, ആരോഗ്യ മേഖലക്കായി 18,83,000 രൂപ, പാര്‍പ്പിട മേഖലക്കായി 5,26,08,000 രൂപ, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 13,40,000 രൂപ, വയോജന മേഖലക്ക് 3,04,500 രൂപ, മാലിന്യസംസ്‌കരണത്തിനായി 16,35,700 രൂപ, കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി 15.64,300 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ഇപ്ലിമെന്റ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവ പങ്കെടുക്കുകയും ബജറ്റ് അംഗീകരിക്കുകയും ചെയ്തു.

date