Skip to main content

മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ടം: കിഴക്കഞ്ചേരിയില്‍ യോഗം ചേര്‍ന്നു

മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിന് കീഴിലെ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഫെബ്രുവരി ഒമ്പതിനകം അതതു വാര്‍ഡുകളിലെ അങ്കണവാടികളില്‍ വാര്‍ഡ് തല യോഗം നടത്തുന്നതിനും 10, 11 തീയതികളില്‍ വാര്‍ഡ് തല സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ആറ് മാസമായി യൂസര്‍ഫീ ലഭ്യമാകാത്ത വാര്‍ഡുകളിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണവും യൂസര്‍ ഫീയും സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ഉള്‍പ്പെട്ട നോട്ടീസ് നല്‍കുകയും സ്‌ക്വാഡ് ബോധവത്ക്കരണം നടത്തുകയും ചെയ്യും. ഫീല്‍ഡ് വര്‍ക്കിന് ശേഷം പഞ്ചായത്ത് തല സമിതി ചേര്‍ന്ന് പുരോഗതി വിലയിരുത്തും. യൂസര്‍ഫീ കളക്ഷന്‍ 100 ശതമാനമാക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പഞ്ചായത്തില്‍ ചേര്‍ന്ന യോഗം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. എ.എസ് പ്രതീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുശീല, ഹരിതകര്‍മ സേനാംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ്, ആശാ വര്‍ക്കര്‍മാര്‍, എച്ച്.ഐ, വി.ഇ.ഒമാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date