Skip to main content

ഏകദിന സെമിനാര്‍ നടത്തി

ഭൂജല വകുപ്പിന്റെയും അട്ടപ്പാടി ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും കരുതലോടെയുള്ള ജലപരിപോഷണവും എന്ന വിഷയത്തില്‍ അട്ടപ്പാടിയില്‍ ഏകദിന സെമിനാര്‍ നടത്തി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു ഉദ്ഘാടനം ചെയ്തു. ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ അര്‍ജുന്‍ പ്രസാദ് വിഷയാവതരണം നടത്തി. നവകേരള മിഷന്‍ സംസ്ഥാന റിസോഴ്‌സ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി അംഗം ഡോ. കെ. വസുദേവന്‍ പിള്ള കാലാവസ്ഥാ വ്യതിയാനവും കരുതലോടെയുള്ള ജലപരിപോഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.
അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷയായി. പുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, അഗളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസീദ, മെമ്പര്‍മാരായ പരമേശ്വരന്‍, ഗിരിജ, അട്ടപ്പാടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ആര്‍ട്സ് കെ. പുരുഷോത്തം, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. അലക്സ് എന്നിവര്‍ പങ്കെടുത്തു.

date