Skip to main content

ക്വീര്‍ അഫിര്‍മേറ്റീവ് ക്യാമ്പസ്: ശില്‍പശാല ഇന്ന്

ചിറ്റൂര്‍ ഗവ കോളെജിലെ റെയിന്‍ബോ ക്ലബ്ബും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ഇന്‍ക്ലൂസിവിറ്റി പ്രൊജക്റ്റായ പ്രിസവും സംയുക്തമായി ക്വീര്‍ സമൂഹവുമായി ബന്ധപ്പെട്ട അറിവും അവബോധവും നല്‍കാന്‍ ഉദ്ദേശിച്ചുള്ള മോഡ്യൂള്‍ തയ്യാറാക്കുന്നതിനായി ക്വീര്‍ അഫിര്‍മേറ്റീവ് ക്യാമ്പസ് എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി ഒന്ന്) രാവിലെ 9.30 ന് കോളെജിലെ എം.ജി ഹാളില്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി. റെജി നിര്‍വഹിക്കും.  പരിപാടിയില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളെജ് ജെന്‍ഡര്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റും പ്രൊഫസറുമായ ഡോ. എ.കെ ജയശ്രീ, കെ.വൈ.എല്‍.എ പ്രോജക്ട് മാനേജര്‍ സി. കാര്‍ത്തിക് ഗോപാല്‍, പി.ടി.എ സെക്രട്ടറി ഡോ. മനു ചക്രവര്‍ത്തി, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ വി.ടി സുജിത്ത്, റെയിന്‍ബോ ക്ലബ് കണ്‍വീനര്‍ ഡോ. ആരതി അശോക്, സ്റ്റുഡന്റ് കണ്‍വീനര്‍ ടി. അഭിമന്യു എന്നിവര്‍ പങ്കെടുക്കും.

 

date