Skip to main content

പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 154 അങ്കണവാടികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ടെന്‍ഡറുകള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. 4,62,000 രൂപയാണ് അടങ്കല്‍ തുക. കൂടുതല്‍ വിവരങ്ങള്‍ ണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലുള്ള മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
 

date