Skip to main content

ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിക്കും

കോട്ടയം: സംസ്ഥാന സർക്കാരും കയർ വികസന വകുപ്പും വൈക്കം കയർ പ്രോജക്ട് ഓഫീസും ചേർന്ന് കയർ ഭൂവസ്ത്ര വിതാനം സംബന്ധിച്ച് ജില്ലയിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഫെബ്രുവരി അഞ്ചിന് രാവിലെ പത്തു മണിയ്ക്കു നടക്കുന്ന ജില്ലാതല ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കോമളവല്ലി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. തൊഴിലുറപ്പും കയർ ഭൂവസ്ത്ര സംയോജന സാദ്ധ്യതകളും എന്ന വിഷയത്തിൽ  ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ആൻഡ് തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഡയറക്ടർ  ബെവിൻ ജോൺ വർഗീസ്, കയർ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങൾ എന്ന വിഷയത്തിൽ  കയർ ജിയോടെക്സ്റ്റയിൽസ് ടെക്നിക്കൽ കൺസൾട്ടന്റ് ആർ.അശ്വിൻ, കയർ ഭൂവസ്ത്ര വിതാനത്തിൽ മുളയാണിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ബാംബു കോർപ്പറേഷൻ മാർക്കറ്റിംഗ് മാനേജർ കെ.എസ്.രഞ്ജിത് എന്നിവർ ക്ലാസുകൾ നയിക്കും.

 

date