Skip to main content

അരുക്കുറ്റിയിൽ റാഗി കൃഷിക്ക് തുടക്കം

ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തും എം.കെ.എസ്.പിയും ചേർന്ന് അരൂക്കുറ്റിയിൽ ആരംഭിക്കുന്ന റാഗി കൃഷി നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരേ ക്കറോളം സ്ഥലത്ത് തൊഴിലുറപ്പു പദ്ധതിയുമായി ചേർന്നാണ് റാഗി കൃഷിക്ക് തുടക്കം കുറിച്ചത്.
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഷറഫ് വെള്ളഴാത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ബിനിത പ്രമോദ് ബ്ലോക്ക് ഡിവിഷൻ മെമ്പർമ്മാരായ  അനിമോൾ അശോകൻ, അനീസ്, വൈസ് പ്രസിഡന്റ് സനീറ ഹസൻ,വാർഡ് മെമ്പർമ്മാർ പാണവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ട ർ ജി. വി. രെജി.കൃഷി ഓഫീസർ ജ്യോത്സന, എം.കെ.എസ്.പി സി.ഇ. ഒ വേണുഗോപാൽ  എന്നിവർ സംസാരിച്ചു. എം.കെ. എസ്.പി ട്രെയിനർമാരായ ഷാമില ഷാഹുൽ, ഷാമില ഹാഷിം എന്നിവർ നേതൃത്വം നൽകി. 
 

date