Skip to main content

ലഹരി വിമുക്ത തീരം സന്ദേശമുയർത്തി പ്രചരണജാഥ

ആലപ്പുഴ: തീരദേശ സമൂഹത്തില്‍  ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് തടയാനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന്    ജില്ലാതല ലഹരി വിമുക്ത തീരം ക്യാമ്പയിൻ സംഘടിപ്പിച്ചു. 

പരിപാടിയുടെ ഭാഗമായി ആലപ്പുഴ വട്ടയാല്‍ സെന്റ് മേരിസ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണൽ എക്സിക്യൂട്ടീവ് എ.വി. അനിത അധ്യക്ഷയായി. 
വാർഡ് കൗൺസിലർമാരയ എൽജിൻ റിച്ചാർഡ്, മേരി ലീന, പ്രഭ ശശികുമർ, ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സക്കീര്‍ അലങ്കാരത്ത്, മത്സ്യഭവൻ എഫ്.ഇ.ഒ. ബാലു, സ്കൂൾ എച്ച്.എം. പി.ജെ. ജാക്സൺ, അമ്പലപ്പുഴ എഫ്.ഒ. മേരി ചെറിയാൻ, തുമ്പോളി എഫ്.ഒ. അരുൺ കുമാർ, കെ.പി. ഭുവനചന്ദ്രൻ, ഷീന, മറ്റ് ട്രേഡ് യൂണിയന്‍ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി താഹിർ, ജാബിർ സിദ്ധിഖ്, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ
മാജിക് ഷോയും അവതരിപ്പിച്ചു.

ആറാട്ടുപുഴ വലിയഴിക്കൽ സ്കൂളിലാണ് പ്രചരണ ജാഥ ആരംഭിച്ചത്. ജാഥയുടെ ഉദ്ഘാടനം  ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവൻ നിർവഹിച്ചു.
ചടങ്ങിൽ ബോർഡ് മെമ്പർ സക്കീർ അലങ്കാരത്ത്, റീജിയണൽ എക്സിക്യൂട്ടീവ് എ. വി അനിത, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൂജ ചിത്തിര, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ബിനീഷ് ദേവ്, വലിയഴിക്കൽ ഗവ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എച്ച്.എം ഗാഥ ,ജൂനിയർ എക്സിക്യൂട്ടീവ് അനീഷ് മോൻ, സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് എസ്.എം.സി ചെയർമാൻ ശിവൻ കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി, റെജിമോൻ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.
പ്രചരണ ജാഥയുടെ ഭാഗമായി പൊള്ളെത്തൈ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി  മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സംഗീത ഉദ്ഘാടനം ചെയ്തു.  പരിപാടിയിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സുരേഷ് അധ്യക്ഷത വഹിച്ചു.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖല റീജണൽ എക്സിക്യൂട്ടീവ് എ.വി. അനിത, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സക്കീർ അലങ്കാരത്,സ്കൂൾ പ്രഥമ അധ്യാപിക എൻ.കെ. ഭാർഗവി, മറ്റ് ജനപ്രതിനിധികൾ,  ഫിഷറീസ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

അന്ധകാരഴിയിൽ സംഘടിപ്പിച്ച പ്രചരണ ജാഥയുടെ സമാപന സമ്മേളനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം ഷീന പുരുഷൻ,  മത്സ്യത്തൊഴിലാളി  ക്ഷേമനിധി ബോർഡ് അംഗം സക്കീർ അലങ്കാരത്ത്, അനുബന്ധ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാവ് ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ താഹിർ  മൈൻഡ് ആൻഡ് ഇല്യൂഷൻ ലൈവ് പ്രോഗ്രാം അവതരിപ്പിച്ചു.

date