Skip to main content

മഹിളാ പ്രധാൻ ഏജന്റിനെ സസ്പെൻഡ് ചെയ്തു

വിഴിഞ്ഞം പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിക്കുന്ന എസ്. പ്രസന്നകുമാരിയെ(സി.എ നമ്പർ.എറ്റിആർ/01/96) പണം തിരിമറി ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ, അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പ്രസന്നകുമാരിയുടെ ഏജൻസി മുഖേന വിഴിഞ്ഞം പോസ്റ്റ് ഓഫീസിൽ ആർ ഡി നിക്ഷേപം നടത്തി വരുന്ന മുഴുവൻ നിക്ഷേപകരും വിഴിഞ്ഞം പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പരാതിയുണ്ടെങ്കിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസന്നകുമാരിയുമായി യാതൊരുവിധ പണമിടപാടും പാടില്ലെന്നും, മഹിളാപ്രധാൻ ഏജന്റുമാരുമായി ബന്ധപ്പെട്ട പരാതികൾ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പർ: 0471 2478731, 8547454534

date