Skip to main content

ബിസിനസ് അഡൈ്വസറി കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു

ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നൈപുണി വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ബിസിനസ് അഡൈ്വസറി കമ്മിറ്റി രൂപീകരണയോഗം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. റിന്യൂവല്‍ എനര്‍ജി, സെമി കണ്ടക്ടര്‍, ലോജിസ്റ്റിക് ,അനിമേഷന്‍- വിഷ്വല്‍ എഫക്ട് -ഗെയിം-കോമിക് ,ഇലക്ട്രിക്ക് വെഹിക്കിള്‍ എന്നിവയുമായി ബന്ധപ്പെട്ട അത്യാധുനിക കോഴ്‌സുകള്‍ തിരഞ്ഞെടുത്തു പഠിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതികള്‍ ഇന്‍ഫോപാര്‍ക്ക്,ടെക്ജന്‍ഷ്യ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ ചെയ്യുവാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

ചെറിയ കലവൂരുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, ടെക്ജന്‍ഷ്യ കോ-ഫൗണ്ടര്‍ ജോയ് സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, വാര്‍ഡ് മെമ്പര്‍  പ്രൊഫ. ഗീതാകുമാരി, കാനറ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എം.ഡി കൃഷ്ണകുമാര്‍, കോര്‍ ഫാക്കല്‍റ്റി  രാഹുല്‍ നായര്‍, ലെക്ച്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് & ഐ സി.ഡി.സി നോഡല്‍ ഓഫീസര്‍ ആര്‍. അനീഷ്, എസ് എന്‍ കോളേജ് റിട്ട.പ്രിന്‍സിപ്പാള്‍ പി.എന്‍ ഷാജി, ചെറുകിട വ്യവസായ സമിതി ജില്ല സെക്രട്ടറി മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date