Skip to main content

പരിമിതികൾ തടസ്സമായില്ല; ശ്രദ്ധേയമായി ഭിന്നശേഷി കലോത്സവം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗവാസന പ്രകടിപ്പിക്കാന്‍ വേദിയൊരുക്കി പൊന്നാനി നഗരസഭയുടെ ‘സ്നേഹദളം’ ഭിന്നശേഷി കലോത്സവം. അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം  പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ  ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു . ഉജ്ജൽബാല അവാർഡ് ജേതാവ് ലൈന ഫെബിൻ മുഖ്യാതിഥിയായി.
ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. നഗരസഭയിലെ ബി.ആർ.സി, യു.ആർ.സി, എം.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നായി 160 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ചടങ്ങിൽ പൊന്നാനി നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ടി മുഹമ്മദ് ബഷീർ ,  ഷീന സുദേശൻ കൗൺസിലർമാരായ പിവി ലത്തീഫ്, ഫർഹാൻ ബിയ്യം സി.ഡി.എസ്  പ്രസിഡന്റുരായ ധന്യ, ആയിഷബീ, അധ്യാപകരായ പ്രജോഷ്, ജസീല, ജെറിൻ, ശ്രീരാജ്, നഗരസഭ കൗൺസലർമാർ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date