Skip to main content

ഗതാഗതം നിരോധിച്ചു

പൂക്കോട്ടുപാടം - മൈലാടി പാലം റോഡിൽ കൂറ്റമ്പാറ ജങ്ഷൻ മുതൽ തൊണ്ടിയിൽ ജങ്ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി 23) പുലർച്ചെ മൂന്ന് മുതൽ നാളെ (ഫെബ്രുവരി 24) രാത്രി ഒമ്പത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. നിലമ്പൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാമൻകുത്ത് - അടിപ്പാത - കൂറ്റമ്പാറ റോഡ് വഴിയും പൂക്കോട്ടുപാടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കരുളായി - നിലമ്പൂർ വഴിയും പോവണം.

date