Skip to main content

പരിശീലനം സമാപിച്ചു

 കേരള ഖരമാലിന്യ പരിപാലന പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. മാലിന്യശേഖരണം, തരംതിരിക്കല്‍, ആരോഗ്യ-സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, മികച്ച ആശയവിനിമയം, ഹരിതമിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങി ഹരിതകർമ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.ജെ. ഐസക് നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എ.പി മുസ്തഫ, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സി.എ വിന്‍സന്റ്, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യല്‍ എക്‌സ്പര്‍ട്ട് ഡോ. സൂരജ്, കെ.എസ്.ഡബ്ല്യൂ.എം.പി. ഉദ്യോഗസ്ഥരായ  രാജശ്രീ, അനുപമ, കിലയുടെ റിസോര്‍സ് പേഴ്‌സന്മാരായ തോമസ് പി.എ.,  ജോസഫ് പി.സി, ശുചിത്വ മിഷന്‍ ആര്‍.പി അതുല്യ ചന്ദ്രന്‍, കുടുംബശ്രീ എം.ഇ.സി. നീതു, ക്ലീന്‍ സിറ്റി മാനേജര്‍ വിന്‍സെന്റ്, ജെ.എച്ച്.ഐ.സവിത തുടങ്ങിയവര്‍ സംസാരിച്ചു.

date