Skip to main content

അധ്യാപക പരിശീലനം ആരംഭിച്ചു

ഭിന്നശേഷി കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഉൾച്ചേർക്കൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് നടത്തുന്ന ജില്ലാതല റിസോഴ്സ് അധ്യാപക പരിശീലനം മലപ്പുറം ബി.ആർ.സിയിൽ ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചർ ഡോ. ബാബുവർഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസർ പി. കൃഷ്ണൻ, മലപ്പുറം ബി.പി.സി മുഹമ്മദലി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ബി.ആർ.സി കളിൽ നിന്നായി 60 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മലപ്പുറം ഡയറ്റ് ലക്ചറർ ബിന്ദു, ട്രെയ്നർ ജിജി വർഗീസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വനജ, പ്രജോഷ്, ഷെഫീഖ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം ഫെബ്രുവരി 27ന് സമാപിക്കും.

date