Skip to main content

രചനയുടെ രസതന്ത്രം: ദ്വിദിന ശിൽപ്പശാലക്ക് ഇന്ന് തുടക്കം

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രചനയുടെ രസതന്ത്രം എന്ന പേരിൽ നവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാലയ്ക്ക് ഇന്ന് (ഫെബ്രുവരി 24) തുടക്കം. ഇന്നും നാളെയുമായി (ഫെബ്രുവരി 24, 25) പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ശില്‍പ്പശാല നടക്കുക. അഞ്ച് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന സാഹിത്യ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകി അവരെ രചനയുടെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുക എന്നതാണ് ക്യാമ്പിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കുന്ന 'പൂവട്ടി' എന്ന സാഹിത്യപുസ്തകത്തിന്റെ പ്രകാശനവും പരിപാടിയിൽ നടക്കും. ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുക. പ്രമുഖ എഴുത്തുകാരും ശില്‍പ്പശാലയുടെ ഭാഗമാകും.

 

date