Skip to main content

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

സി-ഡിറ്റിന്റെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ ഇലക്ട്രോണിക്സ് എന്നിവയിലെ മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 27ന് രാവിലെ പത്തുമുതൽ സി-ഡിറ്റ് റീജിയനൽ സെന്റർ കണ്ണൂർ, ഫിഫ്ത്ത് ഫ്ളോർ, റബ്കോ ഹൗസ്, സൗത്ത് ബസാർ കണ്ണൂർ എന്ന കേന്ദ്രത്തിൽ നടക്കും. വെബ്സൈറ്റ് www.cdit.org, www.careers.cdit.org.  ഫോൺ: 0471 2380910, 2380912.

 

date