Skip to main content

ജില്ലയില്‍ വിതരണം ചെയ്തത് 2342 പട്ടയങ്ങള്‍

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ നടത്തിയ കണ്ണൂര്‍ ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത് 2342 പട്ടയങ്ങള്‍. ഇവയില്‍ 2076 എണ്ണം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ്. കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലിന് കീഴില്‍ 903, പയ്യന്നൂര്‍ 580, ഇരിട്ടി 515, തലശ്ശേരി 28 എന്നിങ്ങനെയും 50 ദേവസ്വം പട്ടയങ്ങളുമാണ് ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ വിതരണം ചെയ്തത്. 266 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്തു. എട്ട് കൗണ്ടറുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു

date