Skip to main content

സംസ്ഥാനത്തെ പട്ടയ വിതരണത്തില്‍ കൂത്തുപറമ്പ് മുന്നില്‍

പട്ടയ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍. ഒന്നര വര്‍ഷം കൊണ്ട് 4166 പട്ടയങ്ങളാണ് നല്‍കിയത്. ഇതിന് നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ എം വിജേഷിന് ജില്ലാതല പട്ടയമേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സദ്‌സേവന പത്രിക നല്‍കി അനുമോദിച്ചു.  
നേരത്തെ പട്ടയത്തിന് അപേക്ഷിച്ചവര്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ കെ വിജേഷിന്റെ നേതൃത്വത്തില്‍ ഹിയറിങ്ങും അദാലത്തും വേഗത്തിലാക്കിയതോടെയാണ് പട്ടയ വിതരണം കൂത്തുപറമ്പില്‍ വേഗത്തിലായത്. ഇനി 600 അപേക്ഷകളാണ് ബാക്കിയുള്ളത്. ഇവര്‍ക്കും വേഗത്തില്‍ പട്ടയം നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

date