Skip to main content

കാത്തിരിപ്പ് നീണ്ടില്ല, അഹമ്മദിന് പട്ടയമായി

 
അപേക്ഷിച്ച് ഒരു വര്‍ഷത്തിനകം പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുറ്റിയാട്ടൂര്‍ സ്വദേശി കുന്നത്ത് കുഞ്ഞിക്കണ്ടി അഹമ്മദ്. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് 20 വര്‍ഷം മുമ്പ് നല്‍കിയ മൂന്ന് സെന്റിനാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോഴാണ് പട്ടയമില്ലാത്തതിന്റെ വിഷമം അഹമ്മദ് മനസിലാക്കിയത്. 2016ല്‍ വീട് പണി കഷ്ടിച്ചു പൂര്‍ത്തിയാക്കി താമസം തുടങ്ങുകയായിരുന്നു. അടുക്കളയുടെ പണി പൂര്‍ത്തിയാകാനുണ്ട്. 2023 മാര്‍ച്ചിലാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. പട്ടയം ലഭിച്ചതിനാല്‍ സ്ഥലം പണയപ്പെടുത്തി വായ്പ എടുത്തിട്ടാണെങ്കിലും പണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അഹമ്മദും കുടുംബവും.

date