Skip to main content

ഭൂമിയുടെ അവകാശികളായി എട്ട് കുടുംബങ്ങള്‍

33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എട്ട് കുടുംബങ്ങള്‍ക്ക് പട്ടയമായി. ജില്ലാതല പട്ടയമേളയിലാണ് പരിയാരം ഏമ്പേറ്റില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മിച്ചഭൂമി പതിച്ചു നല്‍കിയത്.
കെ സി ഏലിക്കുട്ടി, മേരി ജോസ് മാളിയേക്കല്‍, എന്‍ മോഹന്‍രാജ്, ബേബി കൊട്ടാരത്തില്‍, ലില്ലി സേവ്യര്‍, ഒ രാജന്‍, എം പീറ്റിയോസ്സ്, കെ ജനോവ എന്നിവര്‍ വര്‍ഷങ്ങളായി ഏമ്പേറ്റിലാണ് താമസം. എന്നാല്‍ സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ പല കാര്യങ്ങള്‍ക്കും പ്രയാസം നേരിട്ടു. ഇതോടെയാണ് പട്ടയത്തിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ എത്തിയത്. പല പ്രശ്‌നങ്ങളും കാരണം പട്ടയം ലഭിക്കാന്‍ വൈകി. ഒ ടുവില്‍ ജില്ലാതല പട്ടയമേളയില്‍ ഭൂമിയുടെ അവകാശികളായതോടെ നിറ ചിരിയോടെയാണ് ഇവര്‍ മടങ്ങിയത്.

date