Skip to main content

ഷോർട്ട് ഫിലിം മത്സരം: തിയതി നീട്ടി

ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, കനൽ ഫെസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നതിലേക്ക് എൻട്രി അയക്കാനുള്ള  തീയതി നീട്ടി. 'ജെൻഡർ ഇക്വാലിറ്റി' എന്ന  വിഷയത്തിൽ 30 മിനുട്ടിൽ ദൈർഘ്യം കുറഞ്ഞ ഷോർട്ട് ഫിലിമുകളാണ് തയ്യാറാക്കേണ്ടത്. ഷോർട്ട് ഫിലിമുകൾ dhewmpm@gmail.com  എന്ന ഇ-മെയിലിലേക്ക് (ഗൂഗിൾ ഡ്രൈവിലൂടെ) മാർച്ച് രണ്ടിന് വൈകിട്ട് വൈകീട്ട് അഞ്ച് വരെ അയക്കാം. ഫോൺ: 0483 2950084.

 

date