Skip to main content

വാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഫീൽഡ് ജീവനക്കാർക്കുള്ള 2023-24 കാർഷിക വർഷത്തെ ഏകദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന പരിപാടി അഡീഷണൽ ഡയറക്ടർ (പ്രൈസസ്) ടി.പി വിനോദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ഇ.ഐ) സി.കെ മുജീബ് റഹ്‌മാൻ, എൻ.എസ്.ഒ കോഴിക്കോട് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം.സി സജിത്ത്, മലപ്പുറം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ റേച്ചൽ സോഫിയ എന്നിവർ സംസാരിച്ചു.  സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസർ കെ. മുഹമ്മദ് ജമാൽ സ്വാഗതവും റിസർച്ച് അസിസ്റ്റന്റ് (ജനറൽ) പി. അനിൽകുമാർ നന്ദിയും പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാർ പരിശീലനാർഥികളുമായി സംവദിച്ചു. ജില്ലാ ഓഫീസിലെ റിസർച്ച് ഓഫീസർ (ഐ.ഐ.പി) ഇ.എസ് മനോജ് കുമാർ വിളപരീക്ഷണങ്ങൾക്കുള്ള സി.സി.ഇ ആപ്പ് പരിചയപ്പെടുത്തി. അഡീഷണൽ ജില്ലാ ഓഫീസർ (ടി.ആർ.എസ്) എൻ.കെ ഷീബ,  സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ കെ. രാമചന്ദ്രൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. സി.ഒ സഹീദ, യു. ദീപ, ടി. ജോണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ ചർച്ചകൾക്ക് നേതൃത്വം നൽകി. സമാപന യോഗത്തിൽ റിസർച്ച് അസിസ്റ്റന്റ് (ടെക്നിക്കൽ) വി. ബിപിൻ നന്ദി പറഞ്ഞു.

date