Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍  രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  നടന്ന രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ 46 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. അനില്‍ കുമാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ പരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകള്‍, സോഫ്റ്റ് സ്‌കില്‍ പരിശീലനം, തുടങ്ങിയവ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയ്‌മെന്റ് സെന്റര്‍ വഴി ലഭ്യമാണ്. ജോലി അവസരത്തിനായി എല്ലാ ആഴ്ചയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖവും സംഘടിപ്പിക്കുന്നുണ്ട്.
 

date