Skip to main content

പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ അദാലത്ത് ഇന്ന് (ഫെബ്രുവരി 27) മുതൽ

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച (ഫെബ്രുവരി 29) വരെ ജില്ലാ പഞ്ചായത്തിലെ ഇം.എം.എസ് സ്മാരക ഹാളിൽ നടക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെയാണ് അദാലത്ത്. കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും പരാതി എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. അദാലത്തിൽ കമ്മീഷൻ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

date