Skip to main content

ജിയുപിഎസ് മുളിയാർ മാപ്പിള സ്കൂളിന് പുതിയ കെട്ടിടം; മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

 

ജിയുപിഎസ് മുളിയാർ മാപ്പിള

 സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.കിഫ്ബി ഫണ്ട് 1 കോടി രൂപ വിനിയോഗിച്ചാണ് 7 ക്ലാസ് മുറികൾ ഉള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നിർമ്മിച്ച ഏഴു സ്കൂളുകലാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത് 

 

വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് എ ജനാർദ്ദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അനീസാ മൻസൂർ മുല്ലത്ത്,ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ മോഹനൻ, വാർഡ് മെമ്പർമാരായ എസ്. എം. മുഹമ്മദ് കുഞ്ഞി 

നബീസ സത്താർ ,വിദ്യാഭ്യാസ ഉപഡയറക്ടർ എൻ നന്ദികേശൻസ്, വിദ്യാകിരണം മിഷൻ കോഡിനേറ്റർ എം സുനിൽ കുമാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ്,കാസർകോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാർഡ് മൊണ്ടേരോ,മായിപ്പാടി ഡയറ്റ് ലക്‌ചറർ

ഡോ. വിനോദ് കുമാർ പെരുമ്പള,എസ്, എസ്. കെ. ബ്ലോക്ക് പ്രൊജക്റ്റ്‌ കോഡിനേറ്റർ ടി കാസിം , പി.ടി.എ പ്രസിഡണ്ട് ഹനീഫ് പൈക്ക

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി വി ഗണേശൻ സ്വാഗതവും

 സ്റ്റാഫ് സെക്രട്ടറി കെ ശ്രീലത നന്ദിയും പറഞ്ഞു.

date