Skip to main content

കോട്ടപ്പുറം ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

നീലേശ്വരം കോട്ടപ്പുറം സി.എച്ച്.എം.കെ.എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, പി.കുഞ്ഞിരാമന്‍, വി.വി.ശ്രീജ, പി.ശ്രീജ, എം.കെ.വിനയരാജ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുനില്‍കുമാര്‍, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സി.കെ.ബിന്ദു, ഹെഡ്മാസ്റ്റര്‍ കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.നിഷ സ്വാഗതം പറഞ്ഞു

date