Skip to main content

ബല്ല ഈസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം ചെയ്തു

 

 

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചെമ്മട്ടം വയൽ ബല്ലഈസ്റ്റ് ഗവ: ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുല്ല ഫലകം അനാച്ഛാദനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി, കൗൺസിലർമാരായ ടി. വി.സുജിത്ത് കുമാർ, കെ. വി.സുശീല, എൻ.ഇന്ദിര, കെ.വി.മായാകുമാരി, എം. ബാലകൃഷ്ണൻ, ഫൗസിയ ഷെരീഫ്, കെ. വി.ലക്ഷ്മി, ഹെഡ്മാസ്റ്റർ കെ.ടി.ദിന, പിടിഎ പ്രസിഡണ്ട് എൻ.ഗോപി, പി.അപ്പുക്കുട്ടൻ, കെ. വിനീഷ്, പി.വേണുഗോപാലൻ, എം.കുഞ്ഞികൃഷ്ണൻ, കെ.കെ.വത്സലൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി. വി.അരവിന്ദാക്ഷൻ സ്വാഗതവും പി.എം.ബാബു നന്ദിയും പറഞ്ഞു.

date