Skip to main content

ഉപ്പിലിക്കൈ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച 'ജി. എച്ച്. എസ്. ഉപ്പിലിക്കൈ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫലകം അനാച്‌ഛാദനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള

അധ്യക്ഷത വഹിച്ചു. 

കാഞ്ഞങ്ങാട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.പ്രഭാവതി, കെ.വി സരസ്വതി,

കൗൺസിലർമാരായ പി.വി.മോഹനൻ, പള്ളിക്കൈ രാധാകൃഷ്ണൻ, രവീന്ദ്രൻ പുതുക്കൈ, എൻ.വി. രാജൻ, പിടിഎ പ്രസിഡണ്ട് എം.രാജ്കുമാർ,

ഡയറ്റ് പ്രിൻസിപ്പാൾ ഡോ.രഘുറാം ഭട്ട്, എസ്എംസി ചെയർമാൻ ഇ.വി വിജയൻ, മദർ പിടിഎ പ്രസിഡണ്ട് കെ.ചാന്ദിനി എന്നിവർ സംസാരിച്ചു. 

 ഹെഡ് മാസ്റ്റർ എൻ.അജയ കുമാർ നന്ദി പറഞ്ഞു.

date