Skip to main content

കോഴിക്കോട്ടെ പോലീസുകാരുടെ പരാതി പരിഹാരത്തിന് ഡിജിപിയുടെ ഓൺലൈൻ അദാലത്ത് ഏപ്രിൽ 16ന്

 

കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടേയും സർവീസ് സംബന്ധമായ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഏപ്രിൽ 16ന് ഓൺലൈൻ അദാലത്ത് നടത്തും.  
പരാതികൾ 
ലഭിക്കേണ്ട അവസാന തീയതി മാർച്ച് എട്ട്.

പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്.  പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.  ഹെല്പ് ലൈൻ-9497900243. 

സ്പെഷ്യൽ ആർമ്ഡ് പോലീസ് (എസ്.എ.പി), കേരള ആർമ്ഡ് പോലീസ് (കെ.എ.പി) മൂന്ന്, നാല്, അഞ്ച്, ആറ് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 30ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 18. 

SPC Talks with Cops എന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും 
വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇത് നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം.  പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേനയല്ലാതെ നേരിട്ട് തന്നെ പരാതി നൽകാം എന്നതാണ് പ്രത്യേകത.

date