Skip to main content
KSFE KANNADIPPARAMBU FINANCE MINISTER INAUGURATION

കണ്ണാടിപ്പറമ്പില്‍ കെഎസ്എഫ്ഇ ശാഖ തുറന്നു

കെഎസ്എഫ്ഇയുടെ 708-ാമത് ശാഖ കണ്ണാടിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി സര്‍ക്കാര്‍ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമായി കെഎസ്എഫ്ഇ മാറിയെന്ന് അദ്ദേഹം പറഞ്ഞു. യുവ തലമുറയെ ആകര്‍ഷിക്കാനായി ഓണ്‍ലൈനില്‍ അടയ്ക്കാനാകുന്ന ചിട്ടികളും നിക്ഷേപ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കെഎസ്എഫ്ഇയില്‍ 2000ലധികം ആളുകള്‍ക്ക് പി എസ് സി വഴി നിയമനം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, പഞ്ചായത്തംഗം എന്‍ അജിത, കെഎസ്എഫ്ഇ ഡയറക്ടര്‍ എം സി രാഘവന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍, കണ്ണൂര്‍ മേഖല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ് ഗിരീഷ്‌കുമാര്‍, സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ഗോപിനാഥന്‍, ഓഫീസേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ് അരുണ്‍ബോസ്, ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ ദീപക്, പി റ്റി സതീഷ് ബാബു, വിവിധ രാഷ്ട്രീയ- വ്യാപാര സംഘടനാ പ്രതിനിധികളായ എന്‍ അനില്‍കുമാര്‍, പി രാമചന്ദ്രന്‍, എം പി മോഹനാംഗന്‍, എം ടി മുഹമ്മദ്, പി ടി രത്‌നാകരന്‍, പി പി രാധാകൃഷ്ണന്‍, പി വി ശശിധരന്‍, കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണാടിപ്പറമ്പ് രാംസണ്‍ ആര്‍ക്കേഡിന്റെ ഒന്നാം നിലയിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്.

date