Skip to main content

ശമ്പളവും പെന്‍ഷനും മുടങ്ങില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ഇവ കൃത്യമായി നല്‍കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ ചെറുകുന്ന് ശാഖ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിഹിതം ലഭിക്കുന്നതിന് ചില സാങ്കേതിക തടസങ്ങളുണ്ടെങ്കിലും ഇവയൊന്നും പെന്‍ഷനും ശമ്പളവും നല്‍കുന്നതിനെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

date