Skip to main content

എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ  വകുപ്പിന്റെയും നേതൃത്വത്തിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ എൻ എം സുനിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ  അമൽ സരാഗ, നിഷ വല്ലിപ്പടിക്കൽ, പഞ്ചായത്ത്‌ അംഗം സജീവൻ ഐ, ഫൗസിയ കുഴുമ്പിൽ, സി ഡി എസ് ചെയർപേഴ്സൺ വിദുല എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അഖില കെ സംരംഭവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

date