Skip to main content

രാമനാട്ടുകര നഗരസഭ ജലബജറ്റ് പ്രകാശനം ചെയ്തു

 

രാമനാട്ടുകര നഗരസഭയിൽ ജലബജറ്റ് തയ്യാറായി. ജല ബജറ്റ് പ്രകാശനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ മികച്ച ഹരിതസഭ റിപ്പോർട്ടിനുള്ള പുരസ്കാരവിതരണവും കലക്ടർ നിർവഹിച്ചു. ശ്രീദേവി ധർമ്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. 

നവകേരളം കർമ്മപദ്ധതിയിൽ ഹരിത കേരളം മിഷൻ്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെയും നേതൃത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ എം യമുന മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരളം കർമ്മപദ്ധതി 2 ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സെക്രട്ടറി പി. ശ്രീജിത്ത് ജലബജറ്റ് തുടർപ്രവർത്തന ആക്ഷൻ പ്ലാൻ അവതരണം നടത്തി. 

നഗരസഭ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ടി നദീറ, വി എം പുഷ്പ, അബ്ദുൾ ലത്തീഫ്, സഫ റഫീഖ്, മൈനർ ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ ഷീജിത്ത്, വില്ലേജ് ഓഫീസർ സുരേഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ഷാജിലത, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി പ്രിയ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ പി ഷജിൽ കുമാർ നന്ദിയും പറഞ്ഞു.

വാർഡ് കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, കുടുംബശ്രീ, ജലസമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date