Skip to main content

പുരസ്കാര നിറവിൽ കൊയിലാണ്ടി നഗരസഭ

 

സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതി പുരസ്കാരം കൊയിലാണ്ടിക്ക്

സംസ്ഥാനത്തെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷൻ  പുരസ്കാരത്തിനായി  കൊയിലാണ്ടി നഗരസഭയെ തെരഞ്ഞെടുത്തു. 
നഗരസഭ പരിധിയിലെ മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, അതിക്രമങ്ങൾ തടയുക,  സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊയിലാണ്ടി നഗരസഭയിലെ ജാഗ്രതാ സമിതി പ്രവർത്തിച്ചു വരുന്നത്. 

നഗരസഭയിലെ  44 വാർഡുകളിലുമാണ് ജാഗ്രത സമിതികൾ പ്രവർത്തിച്ചുവരുന്നത്.  ജാഗ്രതാ സമിതി വാർഡ് തല ഓഫീസുകളായി പ്രവർത്തിക്കുന്ന അങ്കണവാടി കേന്ദ്രങ്ങളിൽ നെയിം ബോർഡ്‌, പരാതി പെട്ടി, രജിസ്റ്ററുകൾ എന്നിവ വിതരണം ചെയ്യുകയും വാർഡ് തല സമിതികളുടെ ആഭിമുഖ്യത്തിൽ പൊതു സമിതികൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരസഭയിലെ ചെയർമാൻന്മാർക്കും കൺവീനർമാർക്കും വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ നഗരസഭാ തല സമിതികളുടെ യോഗവും ഇടപെടലുകളും നടത്തി വരുന്നു. അതിനാൽ വാർഡിൽ നിന്നും പരിഹരിക്കാനാകാത്ത പരാതികൾ വേഗത്തിലാണ്  പരിഹരിക്കുന്നത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അടിയന്തിര സഹായത്തിനായി പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ  കൊയിലാണ്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ  എം എസ് ഡബ്ല്യൂ യോഗ്യതയുള്ള കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറുടെ സേവനവും  ലഭ്യമാക്കിയിട്ടുണ്ട്.

കല്യാണം നിശ്ചയിച്ച യുവതീ യുവാക്കൾക്കായി  സേവ് ദ  ഡേറ്റ്  'പ്രീ മാറീറ്റൽ കൗൺസിലിങ് പ്രോഗ്രാം '',   സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ  ജെൻഡർ ഡെസ്ക്കുകളുടെ ശാക്തീകരണത്തിനായുള്ള വിവിധ പരിപാടികൾ എന്നിവയും നടപ്പാക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റികളുടെ പ്രവർത്തനവും ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധ ദിനാഘോഷങ്ങൾ, കൗൺസിലിങ് - ഗൈഡൻസ്, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഒപ്പ് ശേഖരണം, സ്ത്രീകളുടെ രാത്രി നടത്തം, സ്ത്രീകൾക്കായുള്ള കലാ കായിക പരിപാടികൾ എന്നിവയും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു

date