Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കിവരുന്ന 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. 10,11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ അപേക്ഷകള്‍ ഒക്‌ടോബര്‍ 31നകവും ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ നവംബര്‍ 30നകവും അപേക്ഷ നല്‍കണം. www.sainikwelfare.kerala എന്ന സൈറ്റില്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0468 222104.                   (പിഎന്‍പി 2980/18)

date