Skip to main content

യൂണിഫോം ടെണ്ടർ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ: അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥിനികൾക്ക് യൂണിഫോം, നൈറ്റ് ഡ്രസ് മെറ്റീരിയൽസ് ഉൾപ്പെടെ ലഭ്യമാക്കി തുന്നിനൽകുന്നതിനുള്ള പ്രവൃത്തികൾ ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 410  വിദ്യാർത്ഥിനികൾക്കാണ് യൂണിഫോമും നൈറ്റ് ഡ്രസും ലഭ്യമാക്കേണ്ടത്. താല്പര്യമുള്ളവർ മുദ്രവച്ച കവറിൽ ടെണ്ടറുകൾ  മാർച്ച് 18 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി സീനിയർ സൂപ്രണ്ടിന് സമർപ്പിക്കണം. അന്നേദിവസം നാലുമണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938

date