Post Category
ഗാന്ധിജയന്തി ക്വിസ് മത്സരം
ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രശ്നോത്തരിയിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ജില്ലയിലെ ഹൈസ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 27ന് രാവിലെ 11ന് ഇലന്തൂര്‍ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ എഴുത്തുപരീക്ഷ നടത്തും. ജില്ലയിലെ സര്‍ക്കാര്‍- എയിഡഡ്-അണ്‍എയിഡഡ് ഹൈസ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്ന് രണ്ട് പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 25ന് വൈകിട്ട് മൂന്നിന് മുമ്പ് 0468 2362070 എന്ന നമ്പരിലോ popta@kkvib.org എന്ന ഇ-മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം.
(പിഎന്‍പി 2986/18)
date
- Log in to post comments