Skip to main content

ഊട്ടുപറമ്പ് ഗേറ്റ് (ലെവൽക്രോസ് നമ്പർ 104) ഇന്ന് അടച്ചിടും

   ആലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയ്ക്കുള്ള ഊട്ടുപറമ്പ് ഗേറ്റ്(ലെവൽക്രോസ് നമ്പർ 104) വഴിയുള്ള റോഡ് ഗതാഗതം ഇന്ന് (സെപ്‌ററംബർ 22) രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ തടസ്സപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.  ഇതുവഴി പോകേണ്ടവർ അടുത്തുള്ള കുന്നുമ്മ ലെവൽക്രോസ് (ലെവൽക്രോസ് നമ്പർ 102) വഴിയോ കരുവാറ്റ നോർത്ത് (ലെവൽക്രോസ് നമ്പർ 107) വഴിയോ പോകണം.

date