Skip to main content

എം.എല്‍.എ. ഫണ്ട്

 

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അപ്പാട് ജി.എല്‍.പി.സ്‌കൂളിന് രണ്ട് ലക്ഷം രൂപയും എടക്കല്‍ ജി.എല്‍.പി. സ്‌കൂളിന് മൂന്ന് ലക്ഷം രൂപയും നായ്ക്കട്ടി എ.എല്‍.പി. സ്‌കൂളിന് മൂന്ന് ലക്ഷവും പഴൂര്‍ സെന്റ് ആന്റണീസ് എ.യു.പി. സ്‌കൂളിന് 1,50,000 രൂപയും, മന്തംകൊല്ലി പ്രദേശത്ത് വയോജന പകല്‍വീട് നിര്‍മ്മാണത്തിന് 8,50,000 രൂപയും അനുവദിച്ചു.

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തെക്കുംതറ ക്ഷീരോദ്പ്പാദക സഹകരണ സംഘം കെട്ടിട നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.

date