Post Category
ശുചിത്വസാക്ഷരതാ കര്‍മ്മപരിപാടിക്ക് 25 ന് തുടക്കമാവും
ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, ഹരിതകേരള മിഷന് എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലാഭരണകൂടം നടപ്പാക്കിവരുന്ന സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ഈ മാസം 25 ന് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ശുചിത്വസാക്ഷരാതാ അണിയറ ശില്പികളെ അനുമോദിക്കും.
date
- Log in to post comments