Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

 

ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് നാഷ്ണല്‍ ആയുഷ് മിഷന്റെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായി ആയുര്‍വേദ, സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇന്ന് (മാര്‍ച്ച് 23) രാവിലെ 9 മുതല്‍ സിദ്ധ മെഡിക്കല്‍ ക്യാമ്പും നാഡീ പരിരക്ഷയും ഉണ്ടായിരിക്കും. മാര്‍ച്ച് 25 രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ താഴെക്കാവിലെ ഓപ്പണ്‍ സ്റ്റേജില്‍ ആയുര്‍വ്വേദ മള്‍ട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ ബാലരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, നേത്രരോഗം, ജനറല്‍ -മെഡിസിന്‍, മാനസികാരോഗ്യം, മര്‍മ്മ ചികിത്സ, ജീവിതശൈലീ രോഗം തുടങ്ങിയ സ്പെഷ്യാലിറ്റികളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ ആയുര്‍സ്പര്‍ശം സ്പെഷ്യല്‍ ഒ പി -യും അരിവാള്‍ രോഗ സ്പെഷ്യല്‍ ഒ.പി യും ക്യാമ്പില്‍ ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

date