Skip to main content

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന് ലഭിച്ച  പിക്ക് അപ് ട്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു

 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ പോലീസ് സേനയ്ക്ക് ഇസുസു ഫൈവ് ക്രോസ് പിക്കപ് ട്രക്ക് ലഭിച്ചു. ഇതിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ അഞ്ച് ട്രക്കുകളാണ് പോലീസിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണമാണ് പത്തനംതിട്ട ജില്ലയില്‍ ലഭ്യമായത്.         (പിഎന്‍പി 3024/18)

date