Skip to main content

അറിയിപ്പുകൾ 

 

വാക്ക്-ഇൻ- ഇന്റർവ്യൂ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യൽ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നു. പരിശീലന കാലയളവ് : ഒരു  വർഷം. പ്രായ പരിധി : 2024 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്. യോഗ്യത : ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നും ബിരുദം, ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ. (മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ സ്‌റ്റൈപ്പന്റ്‌റ് : 9000  രൂപ.
ഏപ്രിൽ രണ്ടിന് രാവിലെ 10.30 മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി, അസൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട്  മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാവണമെന്ന് മുഖ്യ പരിസ്ഥിതി എഞ്ചിനീയർ അറിയിച്ചു. വിവരങ്ങൾക്ക് https:kspcb.kerala.gov.in, 0495 -2300744.

അഡ്വൈസറി കമ്മിറ്റി യോഗം  26ന്

ജില്ലതല ആർസെറ്റി അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് (ഡിഎൽആർഎസി) മാർച്ച് 26ന് ഉച്ചക്ക് മൂന്ന് മണിക്ക് കലക്ടറുടെ ചേമ്പറിൽ ചേരുമെന്ന് ഡയറക്ടർ  അറിയിച്ചു.

date