Skip to main content

നിയമവിരുദ്ധ മത്സ്യബന്ധനം : ബോട്ട് പിടികൂടി 

 

ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'ഹർഷം' എന്ന ബോട്ട് കെ.എം.എഫ്. ആർ ആക്ടിന് വിരുദ്ധമായി രാത്രികാല മത്സ്യ ബന്ധനം നടത്തിയതിന് കസ്റ്റഡിയിലെടുത്തു. സാഗർ കവചിന്റെ ഭാഗമായി മറൈൻ  എൻഫോഴ്‌സ്‌മെന്റ് വിങ്ങ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ്  ഷൺമുഖൻ പി ഫിഷറീസ് ഗാർഡുമാരായ അരുൺ കെ, ബിബിൻ.എം, ജിതിൻ ദാസ് കെ എന്നിവർ ബേപ്പൂർ ഹാർബറിൽ നിന്നും കടൽ പട്രോളിംഗ് നടത്തവേയാണ് നിയമവിരുദ്ധ മത്സ്യബന്ധനം കണ്ടെത്തിയത്.  ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴ ഈടാക്കുകയും ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം പൊതു ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടവാക്കുകയും ചെയ്തു. നിയമ വിരുദ്ധ പ്രവർ ത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീഷൻ.പി.വി അറിയിച്ചു.

date