Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് : വിവരങ്ങൾ നല്കാത്തവർക്കെതിരെ നടപടി 

 

ലോകസഭ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സ്ഥാപന മേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ഉത്തരവായി .

ഇനിയും ഏതെങ്കിലും സ്ഥാപനങ്ങൾ ജീവനക്കാരുടെ പേര് വിവരം ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ്വെയർ മുഖാന്തിരം സമർപ്പിക്കാൻ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഇന്ന് (മാർച്ച് 23 ) തന്നെ വിവരങ്ങൾ നൽകണമെന്ന് ജില്ലാ ഇലക്ഷൻ  ഓഫീസർ അറിയിച്ചു.  .

date